കൊറോണ ഭീതി; ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

കോഴിക്കോട്: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം.

രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമായിരിക്കും ഇനി മദ്യവില്‍പ്പന നടക്കുക. ബാറുകള്‍ ഇതിനകം അടച്ചു കഴിഞ്ഞു. ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

അതേസമയം,മദ്യം വാങ്ങിക്കൊണ്ടുപോകാന്‍ ബാറുകളില്‍ കൗണ്ടറുകള്‍ തുടങ്ങുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ബിവറേജസ് എംഡിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Top