കൊറോണ വൈറസ് ഐ.പി.എല്ലിന് ഭീഷണിയല്ല: സൗരവ് ഗാംഗുലി

ganguli

മുംബൈ: കൊറോണ വൈറസ് ഐ.പി.എല്ലിന് ഭീഷണിയല്ലെന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഗാംഗുലിയും ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലുമാണ് വ്യക്തമാക്കിയത്. മാര്‍ച്ച് 29-നാണ് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക.

കൊറോണയെക്കുറിച്ച് ബി.സി.സി.ഐ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ഐ.പി.എല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പല രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ഇന്ത്യയിലെത്തുന്നതായിരിക്കും.

അടുത്ത വ്യാഴാഴ്ച്ച ആരംഭിക്കുന്ന പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയുടെ ടീം മുന്‍കൂട്ടി തീരുമാനിച്ച ദിവസം തന്നെ ഇന്ത്യയിലെത്തും എന്നാണ് ബി.സി.സി.ഐ അറിയിച്ചത്.

Top