കൊറോണ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആശങ്ക വേണ്ട, എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയില്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉത്സവങ്ങളില്‍ നിന്ന് സ്വയം മാറി നില്‍ക്കുക. ആറ്റുകാല്‍ പൊങ്കാലക്ക് മുന്നോടിയായി എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് കൊറോണ വൈറസ് ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

അതിനിടെ, കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ തെലങ്കാന സംഘം ഇന്ന് കേരളം സന്ദര്‍ശിക്കും. വൈകീട്ട് കണ്‍ട്രോള്‍ റൂം മീറ്റിംഗില്‍ സംഘം പങ്കെടുക്കും. കേരളം സജ്ജീകരിച്ച ആലപ്പുഴയിലെ ഐസൊലേഷന്‍ വാര്‍ഡും തെലങ്കാന സംഘം സന്ദര്‍ശിക്കും.

Top