കൊറോണ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കയറ്റുമതി നിലയ്ക്കാനും ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് പടര്‍ന്നതോടെ വിദേശികളുടെ വരവ് വന്‍തോതില്‍ കുറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള വരുമാനം കുറയുന്നതും സംസ്ഥാനത്തെ ബാധിക്കും. നിലവില്‍ സൗദി അറേബ്യ തീര്‍ത്ഥാടനത്തിന് നിയന്ത്രണം വെച്ചു. ഇത് അവരുടെ സാമ്പദ് ഘടനയെ താറുമാറാക്കുമെന്നും ധനമന്ത്രി പറയുന്നു.

ഗള്‍ഫില്‍ നിന്നുളള വരുമാനമാനം കുറയുന്നത് സമ്മുടെ സംസ്ഥാനത്തെയും നേരിട്ട് ബാധിക്കും. ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നത് ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഇലക്ട്രിക്കല്‍ മേഖലകളെയെല്ലാം ബാധിക്കുകയാണ്. ഈ മേഖലകളിലെല്ലാം അസംസ്‌കൃത വസ്തുക്കള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ഇത് തൊഴിലില്ലായ്മ കൂട്ടുന്നു. വരുമാനത്തെയും ബാധിക്കുന്നുതായും ധനമന്ത്രി പ്രതികരിച്ചു.

Top