കൊറോണ ഭീതിക്കിടയിലും കേരളത്തിന് ആശ്വാസം പകരുന്ന ഫലങ്ങള്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള അഞ്ചുപേര്‍ക്ക് കൊറോണ വൈറസ് ബാധ ഇല്ലെന്നു സ്ഥിരീകരിച്ചതോടെ കേരളത്തിന് ആശ്വാസ ഫലങ്ങള്‍. ഇറ്റലിയില്‍ നിന്ന് രോഗം ബാധിച്ച് റാന്നിയിലെത്തിയവരുടെ ബന്ധുക്കളാണ് ഇവര്‍. ഇന്നലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില തൃപ്തികരമാണ്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഐസലേഷനില്‍ കഴിഞ്ഞിരുന്ന രണ്ട് പേരുടെ സാംപിള്‍ പരിശോധനാ ഫലവും നെഗറ്റീവാണ്

കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരുന്ന ആറ് പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ സന്ദര്‍ശിച്ച ബന്ധുക്കളെയും അയല്‍വാസികളെയുമാണ് മെഡിക്കല്‍ കോളജ് ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതോടെ ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം നാലായി കുറഞ്ഞു. എന്നാല്‍ 75 പേരാണു നിലവില്‍ വീടുകളില്‍ നിരീക്ഷത്തിലുള്ളത്.

കോട്ടയത്ത് നിരീക്ഷണത്തിലിരിക്കുന്ന മൂന്ന് പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇറ്റലിയില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികളെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടു വന്ന ചെങ്ങളം സ്വദേശിയുടെ നാലര വയസുള്ള കുട്ടിയുടെ പരിശോധന ഫലവും നെഗറ്റീവാണ്. ചെങ്ങളം സ്വദേശിയും ഭാര്യയും കൊറോണ ബാധ സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ് ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.

Top