റിസോര്‍ട്ടുകളിലേയും ഹോംസ്റ്റേകളിലേയും വിദേശബുക്കിംഗ് നിര്‍ത്തിവയ്ക്കും

മൂന്നാര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പൗരനും സംഘവും മൂന്നാറില്‍നിന്ന് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞ പശ്ചാത്തലത്തില്‍ റിസോര്‍ട്ടുകളിലേയും ഹോംസ്റ്റേകളിലേയും വിദേശബുക്കിംഗ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം.

മൂന്നാറിലെ ഹോംസ്റ്റേകള്‍ പരിശോധിച്ച് പട്ടിക തയാറാക്കാനും ജില്ലാ ഭരണകൂടം തീരുമാനമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് ലംഘിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം സഞ്ചാരികള്‍ കൂടുതലെത്തുന്ന ആനച്ചാലില്‍, പള്ളിവാസലില്‍, ചിന്നക്കനാലില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോയി അവിടത്തെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനും അധികൃതര്‍ തീരുമാനിച്ചു.

Top