സര്‍ക്കാരിന്റെ നിര്‍ദേശം ലംഘിച്ച് പ്രാര്‍ത്ഥന നടത്തി: പള്ളി ഇമാമടക്കം 22 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: കൊറോണ റൈസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശം ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടത്തിയ സംഭവത്തില്‍ 22 പേര്‍ക്കെതിരെ കേസ്. കണ്ണൂര്‍ കുറുമാത്തൂര്‍ മൊയ്യത്ത് ഹൈദ്രോസ് പള്ളിയിലാണ് സംഭവം. പള്ളി ഇമാമടക്കം 22 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

തളിപ്പറമ്പ് പൊലീസാണ് പള്ളി പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രി ഏഴ് മണിക്കായിരുന്നു പ്രാര്‍ത്ഥന. പൊലീസിന്റെ നിര്‍ദ്ദേശം മറികടന്ന് പ്രാര്‍ത്ഥന സംഘടിപ്പിച്ച അട്ടക്കുളങ്ങര ജുമാ മസ്ജിദ് ഭാരവാഹികള്‍ക്കെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസും കേസെടുത്തു.

കൊവിഡ് നിരീക്ഷണം ലംഘിച്ചതിന്, കുളത്തൂപ്പുഴയില്‍ രണ്ടുപേര്‍ക്ക് എതിരെ കേസ് എടുത്തിരുന്നു. ഓസ്ട്രേലിയയില്‍ നിന്നു വന്ന ഫെബ, റോബിന്‍ പൗലോസ് എന്നിവര്‍ക്ക് എതിരെ ആണ് കേസ്. ഇവര്‍ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശികളാണ്.

Top