കൊറോണ; ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വൈകീട്ട് ആറ് വരെ ഉയര്‍ത്തി

തിരുവനന്തപുരം: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വൈകീട്ട് ആറ് വരെ ആക്കി സര്‍ക്കാര്‍ പരിഷ്‌കരിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്.

അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാരോടും ജോലിക്ക് ഹാജരാകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതായിരിക്കും. അതോടൊപ്പം ഡോക്ടര്‍മാരുടെ അവധികള്‍ റദ്ദാക്കി അവശ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

അവധിയിലുള്ള ഡോക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുമെന്നും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

Top