സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം ചുരുക്കാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ജീവനക്കാരുടെ എണ്ണം ചുരുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. മാര്‍ച്ച് 23മുതല്‍ 31 വരെയാണ് ഈ ക്രമീകരണം. ഇതു സംബന്ധിച്ച് പേഴ്‌സണല്‍ മന്ത്രാലയം എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.

എല്ലാ വിഭാഗത്തിലെയും അവശ്യ സേവനങ്ങള്‍ക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പട്ടിക തയ്യാറാക്കാനും ഇവരെ മാത്രം ഈ കാലയളവില്‍ ജോലിക്ക് നിയോഗിക്കാനും ഉത്തരവില്‍ പറയുന്നു. എന്നാല്‍ അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഈനിര്‍ദ്ദേശങ്ങള്‍ ബാധകമല്ല.ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരെയും അവശ്യ മേഖലയില്‍ മാത്രമാക്കി ചുരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Top