കൊറോണപ്പേടി വേണ്ട; കോഴിയിറച്ചി കഴിക്കാമെന്ന് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുമായി സംശയിച്ച് കോഴിയിറച്ചി കഴിക്കുന്നത് നിര്‍ത്തേണ്ടതില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസ് ബാധ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതില്‍ കോഴിക്ക് പങ്കില്ലെന്നും അതിനാല്‍ ചിക്കന്‍ കഴിക്കുന്നത് സുരക്ഷിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. മൃഗസംരക്ഷണ കമ്മീഷണര്‍ പ്രവീണ്‍ മാലിക് തിങ്കളാഴ്ച പൗള്‍ട്രി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഉപദേശകന്‍ വിജയ് സര്‍ദാനയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ആഗോളതലത്തില്‍ ഒരു റിപ്പോര്‍ട്ടിലും കൊറോണ വൈറസ് മനുഷ്യര്‍ക്ക് കൈമാറുന്നതില്‍ കോഴി പങ്കാളികളാണെന്ന് കണ്ടെത്തിയിട്ടില്ല. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നതില്‍ മൃഗ സ്രോതസുണ്ടോയെന്ന് വീണ്ടും പരിശോധിക്കണമെന്നും സര്‍ദാനന്ദ മറുപടിയും അയച്ചു. അതിനാല്‍ കോഴി, കോഴി ഉല്‍പന്നങ്ങളുടെ ഉപഭോഗം സുരക്ഷിതമെന്ന് കണക്കാക്കാമെന്നും കത്തില്‍ പറയുന്നു.

Top