കൊറോണ ധവാന്‍ ഒടിടിയിലേക്ക്; സൈന പ്ലേയില്‍ സ്ട്രീം ചെയ്യും

നവാഗതനായ സി സി നിതിനാണ് സംവിധാനം ചെയ്ത് ലുക് മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ കൊറോണ ധവാന്‍ ഒടിടിയിലേക്ക്. ചിത്രം ഒക്ടോബര്‍ 20 ന് സൈന പ്ലേയില്‍ സ്ട്രീമിങ് ആരംഭിക്കും. ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മ്മിക്കുന്ന ചിത്രം സുജയ് മോഹന്‍രാജ് രചന നിര്‍വ്വഹിച്ചിരിക്കന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് വിതരണം.

ഓഗസ്റ്റ് നാലിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ആനത്തടം എന്ന ഗ്രാമത്തിലെ മദ്യപാനികളുടെ കൊറോണ കാലത്തെ ജീവിതമാണ് ഇതിവൃത്തം. ജോണി ആന്റണി, ശ്രുതി ജയന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Top