കൊറോണ ബീറ്റാ വകഭേദം; വാക്‌സിനേഷന്റെ വേഗത കൂട്ടാനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: കൊവിഡ് രണ്ടാം തരംഗത്തില്‍ കണ്ടെത്തിയ കൊറോണ ബീറ്റാ വകഭേദത്തെ ചെറുക്കാന്‍ വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കാനൊരുങ്ങി ബ്രിട്ടന്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നും വകഭേദം സംഭവിച്ച ബീറ്റാ ബി.1.351 ആണ് ബ്രിട്ടനില്‍ കണ്ടെത്തിയത്. ഓക്‌സ്‌ഫോര്‍ഡ് ഗവേഷണകേന്ദ്രം തയ്യാറാക്കിയ ആസ്ട്രാ സെനേകാ വാക്‌സിന്റെ ഉല്‍പ്പാദനം ഇരട്ടിയാക്കാനാണ് ബ്രിട്ടന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ബ്രിട്ടനില്‍ കഴിഞ്ഞ ഒരാഴ്ച 4 ശതമാനം പോസിറ്റിവിറ്റി നിരക്ക് കണ്ടത്തിയെങ്കിലും ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ബീറ്റാ വകഭേദം ശക്തി പ്രാപിക്കുന്നതിനു മുമ്പ് വാക്‌സിനേഷന്റെ വേഗത കൂട്ടാനാണ് ബ്രിട്ടന്‍ ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം. കൂടാതെ പ്രായമായവരും രോഗികളായവരും കൂടുതല്‍ ശ്രദ്ധിക്കണമെന്നും രണ്ടാഴ്ചയ്ക്കിടെ പരമാവധി വാക്‌സിന്‍ നല്‍കുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ അറിയിച്ചു.

Top