യുവേഫ ചാമ്പ്യന്‍സ് ലീഗ്; ബാഴ്സലോണ-നാപ്പോളി മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍

ബാഴ്സലോണ: കൊറോണ പടരുന്ന സാഹചര്യത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ബാഴ്സലോണ-നാപ്പോളി മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കും. ബാഴ്സ ഹോം ഗ്രൗണ്ടായ നൗ കാമ്പിനിലാണ് മത്സരം നടക്കുക.

മത്സരത്തിന് കാണികളെ പ്രവേശിപ്പിക്കരുതെന്ന് കാറ്റലോണിയന്‍ പ്രവിശ്യ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത വ്യാഴാഴ്ചയാണ് മത്സരം നടക്കുക. അതോടൊപ്പം യുവന്റസ്-ലിയോണ്‍, ബയേണ്‍ മ്യൂണിക്ക്-ചെല്‍സി മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ വച്ച് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് നടക്കുന്ന പിഎസ്ജി-ബൊറൂസിയ ഡോട്മുണ്ട് മത്സരത്തിലും കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് യുവേഫ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top