ആന്ധ്രയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; സംസ്ഥാനത്ത് ആകെ മരണം നാലായി

ഹൈദരാബാദ്: ആന്ധ്രാ പ്രദേശില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

ഇന്ന് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 304ആയി ഉയര്‍ന്നു. കുര്‍ണൂല്‍, നെല്ലൂര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ സാമൂഹിക വ്യാപനമുണ്ടാകുമോയെന്ന ആശങ്കയിലാണ് സംസ്ഥാനം.

അതേ സമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 868ആയി ഉയര്‍ന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനവും മഹാരാഷ്ട്രയാണ്. രോഗബാധിതരില്‍ അഞ്ഞൂറിലേറെ പേര്‍ മുംബൈയില്‍ നിന്നുമാണ്. 32 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

മാത്രമല്ല ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്ര സര്‍ക്കാരിന് വെല്ലുവിളിയാവുകയാണ്. ഇന്ന് രണ്ട് പേര്‍ക്ക്് കൂടെ രോഗം സ്ഥിരീകരിച്ചതോടെ ധാരാവിയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം ഏഴായി.

Top