കോര്‍മോ ജോബ്സ് ; തൊഴിലന്വേഷകര്‍ക്കായി ആപ്പ് വികസിപ്പിച്ച് ഗൂഗിള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ശമ്പളം ലഭിക്കുന്ന ജോലി ഉണ്ടായിരുന്ന 50 ലക്ഷം പേര്‍ക്ക് സമീപ മാസങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടു എന്ന് കണക്കുകള്‍. സിഎഫ്എംഐഇയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. അതേ സമയം തൊഴില്‍ അവസരങ്ങള്‍ അറിയാനുള്ള എളുപ്പ വഴിയും ഉദ്യോഗാര്‍ത്ഥികള്‍ തേടുന്നു.

ഇപ്പോള്‍ തൊഴിലന്വേഷകര്‍ക്കായി ഒരു ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പെടുത്താനായി ആന്‍ഡ്രോയഡിലെ ഇന്ത്യന്‍ പ്ലേ സ്റ്റോറില്‍ കോര്‍മോ ജോബ്സ് (Kormo Jobs) എന്നൊരു ആപ്പ് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ കാലത്തിനിണങ്ങിയ കഴിവുകളുള്ള ജോലിക്കാരെയാണ് കമ്പനികള്‍ അന്വേഷിക്കുന്നത്.

പുതിയ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തിലുള്ള കഴിവുകളുള്ള തൊഴിലന്വേഷകര്‍ക്കും തൊഴില്‍ ദാതാവിനും പരസ്പരം കണ്ടെത്താനുള്ള ഒരു വേദിയാണ് കോര്‍മോ ജോബ്സ് എന്നാണ് ഗൂഗിള്‍ പറയുന്നത്. ഇന്ത്യയ്ക്ക് സമാനമായ വിപണികളിലാണ് ഗൂഗിള്‍ ഈ ആപ്പ് പരിചയപ്പെടുത്തുന്നത്.

Top