ബ്രസീൽ ലീഗ് ; ഫ്ലുമിനെൻസിനെ പരാജയപ്പെടുത്തി കൊറിന്ത്യൻസ് കിരീടം ഉറപ്പിച്ചു

ബ്രസീലിയൻ ലീഗിൽ കിരീടം സ്വന്തമാക്കി കൊറിന്ത്യൻസ്.

വ്യാഴാഴ്ച പുലർച്ചെ നടന്ന പോരാട്ടത്തിൽ ഫ്ലുമിനെൻസിനെ പരാജയപ്പെടുത്തിയാണ് കൊറിന്ത്യൻസ് ബ്രസീൽ ലീഗ് കിരീടം ഉറപ്പിച്ചത്.

ബ്രസീൽ ലീഗിൽ മൂന്നു മത്സരങ്ങൾ ഇനിയും നടക്കാനുണ്ട്. ഈ മത്സരങ്ങളിൽ പരാജയപ്പെട്ടാലും കിരീടം കൊറിന്ത്യൻസിന് ലഭിക്കും.

35 മത്സരങ്ങൾ കളിച്ച കൊറിന്ത്യൻസിന് ഇന്നത്തെ ജയത്തോടെ 71 പോയിന്റ് ലഭിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഗ്രീമിയോക്ക് 35 മത്സരങ്ങളിൽ 61 പോയിന്റ് ഉണ്ട്.

നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങൾ വിജയിച്ചാലും ഗ്രീമിയോക്ക് കൊറിന്ത്യൻസിന് ഒപ്പം എത്താൻ കഴിയില്ല.

മുൻ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ ജോ ആണ് കൊറിന്ത്യൻസിനായി ഇരട്ട ഗോൾ നേടിയത്.

കൊറിന്ത്യൻസ് നേടുന്ന ഏഴാം ബ്രസീൽ ലീഗ് കിരീടമാണിത്.

Top