നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ചോര്‍ന്നതിലെ അന്വേഷണ റിപ്പോര്‍ട്ട് പകര്‍പ്പ് നടിക്ക് നല്‍കും

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. മെമ്മറി കാര്‍ഡ് ചോര്‍ന്നതിലെ അന്വേഷണ റിപ്പോര്‍ട്ട് നടിക്ക് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കെ ബാബുവാണ് നിര്‍ണായക നിര്‍ദ്ദേശം നല്‍കിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് ജഡ്ജിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

റിപ്പോര്‍ട്ട് ലഭിക്കാത്തത് ചോദ്യം ചെയ്ത് നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ കേസിലെ എട്ടാം പ്രതി ദിലീപ് എതിര്‍ത്തിരുന്നു. നടിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കരുതെന്നും തനിക്ക് പകര്‍പ്പ് നല്‍കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല.

Top