കോപ ഇറ്റാലിയ മത്സരം; യുവന്റസിന് എതിരില്ലാത്ത നാല് ഗോളുടെ ജയം

കോപ ഇറ്റാലിയ മത്സരത്തില്‍ യുവന്റസിന് വമ്പന്‍ ജയം. യുവന്റസും ഉഡിനെസെയുമായായിരുന്നു മത്സരം. യുവന്റസ് ഉഡിനെസെയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

അര്‍ജന്റീന താരം പൗലോ ഡിബാലയുടെ മികച്ച പ്രകടനം ആയിരുന്നു യുവന്റസിനെ മുന്നിലെത്തിച്ചത്. മത്സരത്തിന്റെ 16-ാം മിനുറ്റില്‍ ഡിബാല നല്‍കിയ പാസിലൂടെ ഹിഗ്വയിന്‍ ആദ്യ ഗോള്‍ അടിച്ചു.

ഫെഡ്രികോയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയിലൂടെ ഡിബാല യുവന്റസിന്റെ ലീഡ് രണ്ട് ഗോളാക്കി. 58-ാം മിനുറ്റില്‍ ഡിബാല വളച്ച് വിട്ട പന്ത് പറന്നു ചാടി ഉഡിനെസ ഗോളി തൊട്ടുവെങ്കിലും ഗോളിലേക്ക് തന്നെ താഴ്ന്നിറങ്ങി. 62-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഡഗ്ലസ് കോസ്റ്റ നാലാം ഗോള്‍ അടിച്ചു.

Top