കോപ്പ അമേരിക്ക ; ഫൈനല്‍ മത്സരം മാരക്കാനയില്‍

റിയോ ഡിജനീറോ: കോപ്പ അമേരിക്ക ആര് സ്വന്തമാക്കുമെന്ന് അറിയാൻ ഇത്തവണ മാരക്കാന സാക്ഷ്യം വഹിക്കും. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ തരംഗം ഇപ്പോൾ ബ്രസീലില്‍ എത്തിയിരിക്കുകയാണ്. ബ്രസീലിലെ അഞ്ച് വേദികളിലായി ടൂര്‍ണമെന്‍റ് നടക്കും. ലോക പ്രശസ്‌തമായ മാരക്കാന സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം. കിരീട പോരാട്ടം മാത്രമാണ് മാരക്കാനയില്‍ നടക്കുക.

ഗാരിഞ്ച, ഉള്‍പ്പെടെയുള്ള ശേഷിക്കുന്ന നാല് വേദികളിലാണ് ഗ്രൂപ്പ് തല, ക്വാര്‍ട്ടര്‍ ഫൈനല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍. കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും ലാറ്റിനമേരിക്കന്‍ വിരുന്ന്. നിലവില്‍ പുരോഗമിക്കുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ ലീഗ് തടസപ്പെടുത്താതെ ടൂര്‍ണമെന്‍റ് നടത്തുന്നതിനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച ടൂര്‍ണമെന്‍റാണ് ഇപ്പോള്‍ നടക്കുന്നത്.

Top