കോപ്പ അമേരിക്ക; ബ്രസീലിനെ സമനിലയില്‍ കുരുക്കി വെനസ്വേല

കോപ്പ അമേരിക്കയില്‍ ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി വെനസ്വേല. രണ്ടു തവണ ബ്രസീല്‍ ഗോള്‍വലയില്‍ എത്തിച്ചെങ്കിലും ഓഫ് സൈഡ് കെണിയില്‍ കുരുങ്ങുകയായിരുന്നു.

ബ്രസീല്‍ 19 തവണ ഷോട്ടുകള്‍ എത്തിച്ചെങ്കിലും ഒന്നുപോലും ലക്ഷ്യത്തില്‍ എത്തിയില്ല. നാലു പോയിന്റുമായി ബ്രസീലാണ് നിലവില്‍ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.

Top