Copa America ; Argentina 2-1 Chile

കാലിഫോര്‍ണിയ: കഴിഞ്ഞ കോപ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് അര്‍ജന്റീന ചിലിയോട് കണക്കുതീര്‍ത്തു.

ഗ്രൂപ്പ് ഡിയിലെ ഏറ്റവും ശ്രദ്ധേയമായ മത്സരത്തില്‍ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളിന് അര്‍ജന്റീന തോല്‍പിച്ചു. നിലവിലെ ചാമ്പ്യനായ ചിലിക്കെതിരെ സൂപ്പര്‍താരം മെസ്സിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീന മികച്ച കളിയാണ് പുറത്തെടുത്തത്.

രണ്ടാം പകുതിയില്‍ പിറന്ന രണ്ട് ഗോളുകളാണ് അര്‍ജന്റീനയെ വിജയത്തിലെത്തിച്ചത്. 51ാം മിനിട്ടില്‍ എവര്‍ ബനേഗയുടെ അസിസ്റ്റില്‍ എയ്ഞ്ചല്‍ ഡി മരിയയും 59ാം മിനിറ്റില്‍ എവര്‍ ബനേഗയുമാണ് അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്. പകരക്കാരനായി ഇറങ്ങിയ ഫ്യുന്‍സാലിഡയാണ് ചിലിക്ക് ആശ്വാസ ഗോള്‍ സമ്മാനിച്ചത്.

91ാം മിനിട്ടില്‍ ഫ്രീ കിക്കിലൂടെയാണ് ചിലി ഗോള്‍ നേടിയത്. ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. ചിലെയുടെ ഗാരി മെഡലിനും അര്‍ജന്റീനയുടെ ഡി മരിയക്കും മാര്‍ക്കസ് റോഹോക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു.

Top