കോപ്പ അമേരിക്ക ; ബൊളീവിയയെ തോല്‍പ്പിച്ച് വെനസ്വേല ക്വാര്‍ട്ടറില്‍

ബ്രസീലിയ: കോപ്പ അമേരിക്ക മത്സരത്തില്‍ ബൊളീവിയയെ തോല്‍പ്പിച്ച് വെനസ്വേല. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് വെനസ്വേല എ ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ടീമായത്.

ഡാര്‍വിന്‍ മാച്ചിസ് വെനസ്വേലയ്ക്കായി ഇരട്ട ഗോളുകള്‍ നേടി. ആദ്യ പകുതിയുടെ രണ്ടാം മിനിറ്റില്‍ മാച്ചിസ് നേടിയ ഗോളില്‍ വെനസ്വേലയാണ് ആദ്യം മുന്നിലെത്തിയത്.

55-ാം മിനിറ്റില്‍ മാച്ചിസ് രണ്ടാമതും സ്‌കോര്‍ ചെയ്തു. 86-ാം മിനിറ്റില്‍ ജോസഫ് മാര്‍ട്ടിനസ് വെനസ്വേലയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 82-ാം മിനിറ്റില്‍ ലിയോണല്‍ അരുവാസിന്റെ വകയായിരുന്നു ബൊളീവിയയുടെ ആശ്വാസ ഗോള്‍.

ഗ്രൂപ്പ് എയില്‍ നിന്ന് പരാജയമറിയാതെയാണ് വെനസ്വേല നോക്കൗട്ടിലെത്തുന്നത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് സമനിലയും ഒരു ജയവും.

Top