കോപ അമേരിക്ക; ചാമ്പ്യന്മാരായ ചിലിയെ വീഴ്ത്തി ഉറുഗ്വേ

കോപ അമേരിക്കയില്‍ ചിലിയും ഉറുഗ്വേയും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഉറുഗ്വേക്ക് വിജയം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ ഏക ഗോളാണ് വിധി എഴുതിയത്. പി എസ് ജി സ്‌ട്രൈക്കര്‍ എഡിസണ്‍ കവാനിയാണ് കളി അവസാനിക്കാന്‍ എട്ടു മിനുട്ട് മാത്രം ബാക്കി നില്‍ക്കുമ്പോള്‍ വിജയ ഗോള്‍ നേടിയത്.

ഈ ഗോള്‍ ഉറുഗ്വേയെ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കി. ക്വാര്‍ട്ടറില്‍ പെറുവിനെ ആയിരിക്കും ഉറുഗ്വേ നേരിടുക. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചിലിക്ക് ക്വാര്‍ട്ടര്‍ കഠിനമാകും. മികച്ച ഫോമില്‍ ഉള്ള കൊളംബിയയെ ആകും ചിലി നേരിടേണ്ടി വരിക. അര്‍ജന്റീനയെ ഒക്കെ തോല്‍പ്പിച്ചാണ് കൊളംബിയ ഗ്രൂപ്പ് ഘട്ടം കടന്നത്.

Top