കോപ്പ അമേരിക്ക; കൊളംബിയക്ക് മൂന്നാം സ്ഥാനം

ബ്രസീലിയ: കോപ്പ അമേരിക്കയില്‍ കൊളംബിയക്ക് മൂന്നാം സ്ഥാനം. കൊളംബിയ ലൂസേഴ്‌സ് ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് പെറുവിനെ തോല്‍പിച്ചു. ഇഞ്ചുറി ടൈമില്‍ ലൂയിസ് ഡിയാസ് നേടിയ ഗോളിനാണ് കൊളംബിയയുടെ ജയം. കൊളംബിയയുടെ രണ്ടാം ഗോള്‍ നേടിയതും ഡിയാസ് ആയിരുന്നു.

കോപ്പ അമേരിക്ക ചാമ്പ്യന്മാരെ നാളെ പുലര്‍ച്ചെ അറിയാം. സ്വപ്ന ഫൈനലില്‍ ബ്രസീല്‍ അര്‍ജന്റീനയെ നേരിടും. രാവിലെ അഞ്ചരയ്ക്ക് മത്സരം തുടങ്ങും. മെസിയും നെയ്മറും നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്.

 

Top