കോപ അമേരിക്കയിൽ മെസ്സിയ്ക്ക് വേണ്ടി കിരീടം നേടണം; അഗ്വേറോ

ബ്രസീലിൽ നടക്കുന്ന കോപ അമേരിക്കയിൽ മെസിക്ക് വേണ്ടി കിരീടം നേടിയേ പറ്റൂ എന്ന് അർജന്റീനയുടെ സ്‌ട്രൈക്കർ സെർജിയോ അഗ്വേറോ. രാജ്യത്തിനായി ഇത്രയധികം കാലം മെസ്സി കളിച്ചു, ഒരുപാട് പ്രയാസങ്ങളും നേരിട്ടു. അതുകൊണ്ട് തന്നെ മെസ്സി ഒരു കിരീടം അർഹിക്കുന്നുണ്ടെന്നാണ്‌ അഗ്വേറോ പറഞ്ഞത്.

അർജന്റീനയ്‌ക്കൊപ്പം ഒരു സീനിയർ കിരീടം നേടാൻ മെസ്സിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോകകപ്പ് ഫൈനലടക്കം നാലു ഫൈനലുകളിലാണ് മെസ്സി അർജന്റീനയ്ക്ക് ഒപ്പം പരാജയപ്പെട്ടത്.

താനും മെസ്സിയും സംസാരിക്കുമ്പോൾ എപ്പോഴും രാജ്യത്തിനൊപ്പം ഒരു കിരീടം നേടുന്നത് ചർച്ച ചെയ്യാറുണ്ട് എന്ന് അഗ്വേറോ പറഞ്ഞു. തങ്ങൾക്കും ആ ഒരു ദിവസം വരുമെന്നും അഗ്വേറോ പറഞ്ഞു. അർജന്റീനയ്ക്ക് ഒപ്പം ഒരു കിരീടം നേടി വിരമിക്കണമെന്നാണ് ആഗ്രഹമെന്ന് മെസ്സിയും പറഞ്ഞിരുന്നു.

Top