കോപയില്‍ നാളെ കലാശപ്പോര്: കിരീടം ആരുനേടും?? പെറുവോ ബ്രസീലോ!

ബ്രസീല്‍: നാളെയാണ് കോപ അമേരിക്ക ഫൈനല്‍ മത്സരം. ആതിഥേയരായ ബ്രസീലും പെറുവും തമ്മിലാണ് കാലശപ്പോരാട്ടം. 2007 നു ശേഷം ഒരു സുപ്രധാന കിരീടം പോലും നേടാന്‍ സാധിക്കാത്ത ബ്രസീലിന് സ്വന്തം നാട്ടില്‍ നടക്കുന്ന കോപയിലൂടെ ഒരു വലിയ അവസരമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് മത്സരം.

സെമിയില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ ഫൈനല്‍ സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യന്‍മാരായ ചിലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് പെറു ഫൈനലിലേക്ക് ടിക്കറ്റെടുത്തിരിക്കുന്നത്.

Top