Copa America: Colombia Enter Quarter-Finals

ഷിക്കാഗോ: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ കരുത്തരായ കൊളംബിയ കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

പരാഗ്വയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു കൊളംബിയയുടെ മുന്നേറ്റം.

പന്ത്രണ്ടാം മിനിറ്റില്‍ കാര്‍ലോസ് ബാക്കയും മുപ്പതാം മിനിറ്റില്‍ യുവതാരം ഹാമിഷ് റോഡ്രിഗസുമാണ് കൊളംബിയക്ക് വിജയം സമ്മാനിച്ചത്.

71-ാം മിനിറ്റില്‍ വിക്ടര്‍ അയാളയിലൂടെ പരാഗ്വ ഒരു ഗോള്‍ മടക്കി.ആദ്യകളിയിലെ സമനിലയും രണ്ടാമത്തെ മത്സരത്തില്‍ തോല്‍വിയുമായി ഒരു പോയിന്റാണ് പരാഗ്വയ്ക്കുള്ളത്.

Top