അര്‍ജന്റീന നാളെ നിക്കാരഗ്വേയെ നേരിടും;ആദ്യ ഇലവനെ പ്രഖ്യാപിച്ചു

കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി നടക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ നാളെ അര്‍ജന്റീന നിക്കാരഗ്വേയെ നേരിടും. നിക്കാരഗ്വേയ്‌ക്കെതിരെ നടക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തിനുള്ള അര്‍ജന്റീനയുടെ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. അര്‍ജന്റീന്‍ ടീമില്‍ ലയണല്‍ മെസിയും, സെര്‍ജിയോ അഗ്യൂറോയും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ കോപ്പ അമേരിക്ക അര്‍ജന്റീനയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. കഴിഞ്ഞ രണ്ട് തവണയും അര്‍ജന്റീനയ്ക്ക് കിരീടം നഷ്ട്ടപ്പെട്ടിരുന്നു. ഇത്തവണ നഷ്ട്ടപ്പെട്ട കിരീടം സ്വന്തമാക്കുകയാണ് ലക്ഷ്യം.

അര്‍ജന്റീനയുടെ ആദ്യ ഇലവന്‍ ഫ്രാങ്കോ അര്‍മാനി, റെന്‍സോ സരാവിയ, ജുവാന്‍ ഫോയ്ത്, നിക്കോളാസ് ഒട്ടാമെണ്ടി, മാര്‍ക്കസ് അക്യൂന, ജിയോവാനി ലോസല്‍സോ, ഗ്യുഡോ റൊഡ്രീഗസ്, ലിയാന്‍ഡ്രോ പരഡസ്, സെര്‍ജിയോ അഗ്യൂറോ, ലയണല്‍ മെസി, മത്തിയാസ് സുവാരസ്.

Top