കോപ്പ അമേരിക്ക; അര്‍ജന്റീനക്ക് സമനിലയോടെ തുടക്കം

ബ്രസീലിയ: കോപ്പ് അമേരിക്കയില്‍ അര്‍ജന്റീനയ്ക്ക് സമനിലയോടെ തുടക്കം. അര്‍ജന്റീമ തന്നെയാണ് കളിയുടെ തുടക്കം മുതല്‍ മൈതാനം നിറഞ്ഞ് കളിക്കുകയും എണ്ണമറ്റ ഗോളവസരങ്ങള്‍ തുറക്കുകയും ചെയ്തത്. എന്നിട്ടും ടീമിന് സമനില വഴങ്ങേണ്ടി വന്നു. കളിയുടെ ആദ്യ പകുതിയില്‍ ലയണല്‍ മെസ്സി ഫ്രീകിക്കിലൂടെ നേടിയ ഗോളാണ് ആകെയുള്ള സമ്പാദ്യം.

മറഡോണ സ്മരണയില്‍ ഒരുക്കിയ കാഴ്ച വിസ്മയത്തോടെയാണ് കോപ അമേരിക്കയില്‍ രണ്ടാം ദിനം കളിയുണര്‍ന്നത്. മത്സരത്തിന്റെ ആദ്യ മിനിട്ടുകളില്‍ ചിലിയാണ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. എന്നാല്‍ പതുക്കെ അര്‍ജന്റീനയും കളത്തില്‍ സജീവമായി. ആദ്യ പകുതിക്കു പിരിയാന്‍ 12 മിനിറ്റ് ബാക്കിനില്‍ക്കെയായിരുന്നു മെസ്സിയുടെ ഗോള്‍.

ഫൗള്‍ ചെയ്യപ്പെട്ടതിന് ലഭിച്ച ഫ്രീകിക്ക് മുന്നില്‍ കോട്ടകെട്ടിനിന്ന ചിലി താരനിരക്കു മുകളിലൂടെ മെസ്സി പായിച്ച ഫ്രീകിക്ക് വളഞ്ഞുപുളഞ്ഞ് ഗോള്‍വല ചുംബിച്ചതോടെ ലീഡ് പിടിച്ചത് രണ്ടാം പകുതിയില്‍ കളഞ്ഞുകുളിച്ചാണ് ചിലിക്കെതിരെ സമനിലയുമായി മടങ്ങിയത്. എന്നാല്‍, 73ാം മിനിറ്റില്‍ അര്‍തുറോ വിദാലിനെ വീഴ്ത്തിയതിന് വാറിലൂടെ ലഭിച്ച പെനാല്‍റ്റി അര്‍ജന്റീന ഗോളി തടുത്തിട്ടെങ്കിലും ഓടിവട്ട വര്‍ഗാസ് ഹെഡ് ചെയ്തിടുകയായിരുന്നു.

Top