കോപ്പ അമേരിക്ക;ഖത്തറിനെതിരെ ബ്രസീലിന് ജയം

കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് ജയം. ഏക്ഷ്യന്‍ ചാമ്പ്യന്‍ന്മാരായ ഖത്തറിനെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്.

മത്സരം തുടങ്ങി പതിനാറാം മിനിറ്റില്‍ ഖത്തറിനെ കീഴ്‌പ്പെടുത്തി ബ്രസീല്‍ മുന്നിലെത്തി. ഡാനി ആല്‍വസിന്റെ അസിസ്റ്റില്‍ നിന്ന് റിച്ചാര്‍ലിസ് ആദ്യ ഗോള്‍ നേടിയത്. എട്ട് മിനുറ്റുകള്‍ക്ക്ശേഷം ബ്രസീല്‍ തങ്ങളുടെ ഗോള്‍ ലീഡ് ഉയര്‍ത്തി.

മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബ്രസീല്‍ 2-0 ന് മത്സരത്തില്‍ മുന്നിട്ട് നിന്നു. കളിയുടെ അവസാന മിനിറ്റില്‍ ഗോള്‍വ്യത്യാസം കുറയ്ക്കാന്‍ ഖത്തറിന് അവസരം ലഭിച്ചു. പെനാല്‍റ്റി ഏരിയയില്‍ വെച്ച് എഡേഴ്‌സണ്‍ നടത്തിയ ഫൗളിന് ഖത്തറിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും, ഖൗകിയെടുത്ത വലം കാല്‍ ഷോട്ട് ബാറിലിടിച്ച് പുറത്തേക്ക് പോയി.

Top