പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം: കൊച്ചിയിൽ പൊലീസുകാരന് സസ്‌പെന്‍ഷന്‍

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസുകാരന് സസ്‌പെൻഷൻ. കാലടി സ്റ്റേഷനിലെ സിപിഒ സിയാദിനെയാണ് സസ്പെൻഡ് ചെയതത്. ഹർത്താൽ ദിനത്തിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് സഹായം ചെയ്തിരുന്നു സിയാദ്. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകും.

ഹർത്താലിന് മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്‌റ്റേഷനിലെത്തിയ സിയാദ് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് ശ്രമിക്കുകയും ഇവർക്ക് ഭക്ഷണം എത്തിക്കുകയും ചെയ്തു. പിഎഫ്ഐ പ്രവർത്തകരിലൊരാൾ സിയാദിന്റെ ബന്ധുവാണ്.

സിയാദിന്റെ ഫോൺ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നിരന്തരം പിഎഫ്ഐ പ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു നടപടി.

Top