Cop Killed In Encounter In Jammu And Kashmir’s Poonch; Gunfight On

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഉണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ മൂന്ന് തീവ്രവാദികളും പൊലീസുകാരനും കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയിലെ നൗഗാം സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെയാണ് സൈന്യം ഏറ്റമുട്ടലിനൊടുവില്‍ വധിച്ചത്. അതിര്‍ത്തിവഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

പൂഞ്ച് ജില്ലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് പൊലീസുകാരന്‍ കൊല്ലപ്പെട്ടത്. പൂഞ്ച് നഗരത്തിലെ നിര്‍മാണത്തിലിരുന്ന വീട്ടില്‍ രണ്ട് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈനികര്‍ എത്തിയതോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സൈന്യവും പോലീസും വീട് വളഞ്ഞതോടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെയും രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത

Top