പഗ്‌വാര ജില്ലയില്‍ ജാതി സംഘര്‍ഷം ; നാല് പേര്‍ക്ക് പരുക്ക്

ഛണ്ഡിഗഢ്: പഗ്‌വാര ജില്ലയിലെ കപൂര്‍ത്തലയില്‍ ജാതിസംഘര്‍ഷം. സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്ക്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അംബേദ്കര്‍ ജയന്തിയുമായി ബന്ധപ്പെട്ട് പേപ്പര്‍ ചൗക്ക് എന്ന സ്ഥലത്ത് ഫ്‌ലക്‌സ് സ്ഥാപിക്കാന്‍ ദലിത് സംഘടനകളുടെ ശ്രമത്തെ ഉയര്‍ന്ന ജാതിക്കാര്‍ എതിര്‍ത്തതാണ് സംഘര്‍ഷത്തിന് കാരണമായത്.

ഇരു വിഭാഗങ്ങളും പരസ്പരം കല്ലെടുത്തെറിയുകയും വെടിവെക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു എസ്.ഐക്കും പരുക്കേറ്റിട്ടുണ്ട്.

Top