Coolpad Note 3 Plus smartphone launches at Rs 8999

ചൈനീസ് കമ്പനിയായ കൂള്‍പാഡിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക്. കൂള്‍പാഡിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ നോട്ട് 3 പ്ലസ് 8999 രൂപയ്ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണില്‍ 1.3 ജിഗാഹെര്‍ട്‌സ് ഒക്ടകോര്‍ പ്രൊസെസ്സറും (മീഡിയടെക്) 3 ജിബി റാമും ആണുള്ളത്.

ഡ്യുവല്‍ സിം സപ്പോര്‍ട്ട്, 3000 മില്ലി ആംപിയര്‍ ബാറ്ററി എന്നിവയും ഫോണിലുണ്ട്. ക്യാമറ റിയര്‍ 13 ഗൊപിക്‌സല്‍, ഫ്രണ്ട് 5 മെഗാപിക്‌സല്‍. മെമ്മറി: ഇന്റേണല്‍ 16 ജിബി, മെമ്മറി കാര്‍ഡ് 64 ജിബി. 11 മുതല്‍ ആമസോണ്‍ ഇന്ത്യയിലാണ് വില്‍പന.

Top