മൂന്ന് പുതിയ മോഡലുകളുമായ് കൂള്‍പാഡ്; ഇന്ത്യന്‍ വിപണിയില്‍ സജീവമാകാന്‍ ഒരുക്കം

ന്ത്യന്‍ വിപണിയില്‍ മൂന്ന് പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി കൂള്‍പാഡ്. ചൈനീസ് കമ്പനിയായ കൂള്‍പാഡിന് ചൈനയില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചില്ല. ഇതിന് പരിഹാരമെന്നവണ്ണമാണ് കമ്പനി പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡലുകളുമായ് രംഗത്തെത്തിയിരിക്കുന്നത്.

മെഗാ സീരിസ് വിഭാഗത്തിലുള്ള പുതിയ മൂന്ന് ഫോണുകള്‍ ആണ് കൂള്‍പാഡ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് ഫോണുകളുടെയും മുന്‍ പാനലുകളുടെ ചിത്രങ്ങളാണ് കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. ഫോണുകളുടെ സ്‌പെസിഫിക്കേഷനുകളും മറ്റു വിവരങ്ങളും കമ്പനി ഇനിയും പുറത്തു വിട്ടിട്ടില്ല. നോച്ച്‌ലെസ്സ് ഡിസ്പ്‌ളെയോട് കൂടിയ ഡിസ്പ്‌ളെ പാനലുകള്‍, വലിയ ബെസല്‍, മെറ്റാലിക്ക് ഹൗസിങ്, ഓണ്‍സ്‌ക്രീന്‍ നാവിഗേഷണല്‍ സ്വിച്ച് എന്നിവ ഉണ്ടെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

കൂള്‍പാഡ് മെഗാ സീരിസില്‍ അവസാനം പുറത്തിറക്കിയ ഫോണ്‍ കൂള്‍പാഡ് മെഗാ 5എ ആയിരുന്നു. ഇന്ന് മെഗാ 5എ യുടെ പിന്‍ഗാമികളെ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. കൂള്‍പാഡ്എം3 എന്ന പേരില്‍ ചൈനീസ് വിപണിയിലെത്തിയ ഫോണിന് 799 യുവാന് (8,000 രൂപ)ആണ് വില. ജെന്റില്‍മാന്‍സ് ഇനാമല്‍, ബ്ലൂ സീ തുടങ്ങിയ നിറങ്ങളില്‍ എത്തുന്ന ഫോണിന് 5.85 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലെയാണുള്ളത്.മീഡിയടെക്ക് എംടി 6750 പ്രൊസസ്സര്‍, 4ജിബി റാം, 32ജിബി ഇന്റേണല്‍ സ്റ്റോറേജ്, ആന്‍ഡ്രോയ്ഡ് 8.1 ഓറിയോ, 2800 എംഎഎച്ച് ബാറ്ററി എന്നിവയാണ് എം3യുടെ മറ്റു പ്രത്യേകതകള്‍

Top