അതിശയിപ്പിക്കുന്ന വിലയില്‍ കൂള്‍പാഡിന്റെ പുതിയ നോട്ട് 5 ലൈറ്റ് സി സ്മാര്‍ട്ട്‌ഫോണ്‍

കൂള്‍പാഡിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂള്പാഡ് നോട്ട് 5 ലൈറ്റ് സി വിപണിയില്‍ എത്തി.

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫോണിന്റെ വില 7777 രൂപയാണ്.

5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് കൂള്‍പാഡ് നോട്ട് 5 ലൈറ്റ് സിയ്ക്ക. കൂടാതെ, 1280×720 പിക്‌സല്‍ റെസലൂഷന്‍ , സ്‌നാപ്ഡ്രാഗണ്‍ 210 പ്രൊസസര്‍, ആന്‍ഡ്രോയിഡ് 7 എന്നിവയിലാണ് ഇതിന്റെ പ്രവര്‍ത്തനം .

2 ജിബിയുടെ റാം , 16 ജിബിയുടെ ഇന്റേര്‍ണല്‍ സ്റ്റോറേജ്, 64 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷത .

8 ബാക്ക് ക്യാമറയും കൂടാതെ 5 മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയും ആണ് ഈ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണിനുള്ളത്.

2500mAhന്റെ ബാറ്ററി ലൈഫില്‍ 4G LTE സപ്പോര്‍ട്ട് ചെയ്യും.

Top