വീണ്ടും കൂലി നമ്പർ വൺ, തരംഗമായി ട്രൈലെർ

സോഷ്യൽ മീഡിയയിൽ തരംഗമായി ബോളിവുഡ് ചിത്രം കൂലി നമ്പർ വണ്ണിന്റെ ട്രൈലെർ. വരുൺ ധവാൻ നായകനാകുന്ന സിനിമയുടെ ട്രൈലെർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ഡേവിഡ് ധവാനാണ് സിനിമ സംവിധാനം ചെയ്യുന്നത്. വർഷങ്ങൾക്ക് മുൻപ് ഡേവിഡ് തന്നെ സംവിധാനം ചെയ്ത് ഗോവിന്ദ നായകനായി എത്തിയ കൂലി നമ്പർ വണ്ണിന്റെ റീ മേക് ആണ് ചിത്രം. ഏറെ നാളുകളായി ഷൂട്ടിംങും മറ്റു വർക്കുകളും പുരോഗമിച്ചിരുന്ന സിനിമയുടെ പ്രവർത്തനം കോവിഡ് മൂലം നിർത്തി വച്ചിരിക്കുകയായിരുന്നു. ഒടിടി റിലീസ് ആയിരിക്കും ചിത്രം. പൂജ എന്റർടൈൻമെന്റ്സ് ആണ് സിനിമ നിർമ്മിക്കുന്നത്. സാറ അലി ഖാൻ ആണ് സിനിമയിലെ നായിക. ഒരു കംപ്ലീറ്റ് കൊമേർഷ്യൽ മസാലയായി ഒരുക്കുന്ന സിനിമയുടെ ട്രൈലെറിനെ അഭിനന്തിച്ച് തമിഴ് സംവിധായകൻ അറ്റ്ലീ ട്വീറ്റ് ചെയ്തിരുന്നു

Top