കൂലി നമ്പര്‍ 1 റീമേക്കുമായി ഡേവിഡ് ധവാന്‍ തിരിച്ചെത്തുന്നു ;നായകന്‍ മകന്‍ വരുണ്‍ ധവാന്‍

ബോളിവുഡ് സംവിധായകന്‍ ഡേവിഡ് ധവാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സിനിമാരംഗത്തേയ്ക്ക് തിരിച്ചെത്തുന്നു. ഒരു കാലത്ത് നടന്‍ ഗോവിന്ദയെ നായകനാക്കി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഡേവിഡ്. ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോവിന്ദയെയും കരിഷ്മകപൂറിനെയും ജോഡികളാക്കി സംവിധാന ചെയ്ത കൂലി നമ്പര്‍ 1 ചിത്രത്തിന്റെ റിമേക്കുമായാണ് ധവാന്‍ വീണ്ടും ബോളിവുഡില്‍ ചുവടുറപ്പിക്കുന്നത്.

കൂലി നമ്പര്‍ 1 റീമേക്ക് ചെയ്യുമ്പോള്‍ നായകനാകുന്നത് മകനും ബോളിവുഡിലെ യുവനായകനിരയിലെ ശ്രദ്ധേയനായ വരുണ്‍ ധവാനാണ്. സാറാ അലിഖാനാണ് ചിത്രത്തിലെ നായിക. ചിത്രം നിര്‍മ്മിക്കുന്നത് പൂജാ ഫിലിംസിന്റെ ജാക്കിഭഗ്‌നാനിയാണ്.

വരുണ്‍ ധവാന്റെ മുപ്പത്തിരണ്ടാം ജന്മദിനത്തിലാണ് ഡേവിഡ് ധവാന്‍ തന്റെ പുതിയ പ്രോജക്ട് അനൗണ്‍സ് ചെയ്തത്.

Top