രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു;സംസ്ഥാനത്ത് പെട്രോളിന് 12 പൈസ കൂടി

petrole-rate-increase

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു. സംസ്ഥാനത്ത് പെട്രോളിന് 12 പൈസ കൂടി, ലിറ്ററിന് 83 രൂപ 85 പൈസയായി. ഡീസലിന് 16 പൈസ കൂടി, ലിറ്ററിന് 72 രൂപ 25 പൈസയായി.

മുംബൈയില്‍ പെട്രോളിന് 91 രൂപ 20 പൈസയും ഡീസലിന് 79 രൂപ 89 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തില്‍ ബസ് സര്‍വ്വീസുകള്‍ പലതും നിര്‍ത്തി. ചരക്കു ലോറികളുടെ വാടക വര്‍ദ്ധിക്കാതെ നിവര്‍ത്തിയില്ലെന്ന് ഉടമകള്‍ അറിയിച്ചിട്ടുണ്ട്.

ഇന്ന്‌ല പാചക വാതകത്തിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചിരുന്നു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്. സബ്‌സിഡി ഉള്ളതിന് 82 രൂപയും 89 പൈസയും വര്‍ദ്ധിപ്പിച്ചു. സബ്‌സിഡി സിലിണ്ടറിന് ഇനി 502 രൂപ 4 പൈസ നല്‍കേണ്ടി വരും.

Top