കൂച്ച് ഹെബാര്‍ അണ്ടര്‍ 19 ടൂര്‍ണമെന്റ്; മൂന്നാം ജയം സ്വന്തമാക്കി കേരളം

cricket

കൂച്ച് ബെഹാര്‍ അണ്ടര്‍ 19 ടൂര്‍ണ്ണമെന്റില്‍ മൂന്നാം ജയം സ്വന്തമാക്കി കേരളം. ഗോവയ്‌ക്കെതിരെ 159 റണ്‍സിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്.

രണ്ടാം ഇന്നിംഗ്‌സ് 191/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത കേരളം ഗോവയ്ക്ക് മുന്നില്‍ 295 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് നല്‍കിയത്. വത്സല്‍ ഗോവിന്ദ് 59 റണ്‍സ് നേടി പുറത്തായപ്പോള്‍ നിഖില്‍ 45 റണ്‍സ് നേടി പുറത്തായി. ഗോവയ്ക്ക് വേണ്ടി ഷാനു വാന്റാമുരിയും റുത്വിക് നായികും 3 വീതം വിക്കറ്റ് നേടി.

അക്ഷയ് മനോഹര്‍, കിരണ്‍ സാഗര്‍ എന്നിവരുടെ മൂന്ന് വിക്കറ്റ് നേട്ടത്തിനപ്പം മുഹമ്മദ് അഫ്രീദും രണ്ട് വിക്കറ്റുമായി ചേര്‍ന്നപ്പോള്‍ കേരളം 135 റണ്‍സിനു ഗോവയെ പുറത്താക്കി. 54.4 ഓവറില്‍ ഗോവയുടെ രണ്ടാം ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു. 47 റണ്‍സ് നേടിയ ഗോവ ക്യാപ്റ്റന്‍ അലം ഖാന്‍ ആണ് ടീമിന്റെ ടോപ് സ്‌കോറര്‍.

Top