വിവാദങ്ങള്‍ കെട്ടടങ്ങി; ഷെയ്ന്‍ നിഗം നായകനായ വെയിലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഷെയ്ന്‍ നിഗം നായകനായ വെയില്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയിലര്‍ ചിങ്ങം ഒന്നിന് പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് നേരത്തെ അറിയിച്ചിരുന്നു. നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്ക് എതിരെ വധഭീഷണി മുഴക്കിയെന്ന് വെളിപ്പെടുത്തി മുമ്പ് ഷെയ്ന്‍ നിഗം രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഷെയ്ന്‍ മുടിമുറിച്ചതിനെ തുടര്‍ന്ന് വെയില്‍ എന്ന സിനിമയുടെ തുടര്‍ച്ച നഷ്ടപ്പെട്ടുവെന്നായിരുന്നു ജോബി ജോര്‍ജ്ജ് പറഞ്ഞത്. തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. താരസംഘടനയായ അമ്മ നിരവധി തവണ പ്രശ്‌നവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായിരുന്ന ശരത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയില്‍. ഷെയ്ന്‍ നിഗത്തിന് പുറമേ സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Top