ചിക്കന്റെ വിലയെ ചൊല്ലി തര്‍ക്കം; ഇതരസംസ്ഥാന തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം

കുട്ടനാട്: രാമങ്കരിയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് മര്‍ദ്ദനം. ചിക്കന്‍ സ്റ്റാളിലെ ജീവനക്കാരനായ അസം സ്വദേശി മൈക്കിളിനാണ് മര്‍ദ്ദനമേറ്റത്. കോഴിയിറച്ചിയുടെ വിലയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

എസി റോഡ് കരാര്‍ ജീവനക്കാരനാണ് തൊഴിലാളിയെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. സംഭവം നടന്ന് നാല് ദിവസം ആയിട്ടും പൊലീസ് പ്രതികളെ പിടികൂടിയിട്ടില്ല.

14ാം തീയതിയാണ് സംഭവമുണ്ടായത്. രണ്ട് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. പ്രതികളിലൊരാള്‍ അപകടത്തില്‍പ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ കൂടെയുണ്ടായ മറ്റൊരാളെ അറസ്റ്റ് ചെയ്തിട്ടില്ല.

 

Top