നടിയെ ആക്രമിച്ച കേസിൽ വീണ്ടും വിവാദം

കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ വീണ്ടും വിവാദങ്ങൾ ഉണ്ടാകാൻ സാധ്യത. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായിയാണ് വീണ്ടും പരാതി വന്നിരിക്കുന്നത്. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റണമെന്നാണ് ആവശ്യമെന്ന് പരാതിയില്‍ പറയുന്നു.25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു എന്നും ജിൻസന്റെ പരാതിയിൽ പറയുന്നു.

അതെ സമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് പുനഃരാരംഭിക്കാനിരിക്കെ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചിരുന്നു. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കേസിൽ മറ്റൊരു വിവാദം കൂടി ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

Top