മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം; യുവാവിന് കുത്തേറ്റു, സുഹൃത്ത് അറസ്റ്റില്‍

എറണാകുളം: തമ്മനത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പത്തനംതിട്ട സ്വദേശിയായ യുവാവിന് കുത്തേറ്റു. പത്തനംതിട്ട അടൂര്‍ സ്വദേശി മനുവിനാണ് കുത്തേറ്റത്. സംഭവത്തില്‍ പന്തളം സ്വദേശിയും മനുവിന്റെ സുഹൃത്തുമായ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇരുവരും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. മദ്യാപനത്തിനിടെ മുറിയിലെ ഫാന്‍ ശരിയാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

Top