വിവാദ ട്വീറ്റ്;  ഹരിയാന ഐടി സെൽ തലവനെ പുറത്താക്കി ബിജെപി

സ്ലാം മതത്തിനെതിരെ അപകീർത്തികരമായി ട്വീറ്റ് ചെയ്തു. ബിജെപിയുടെ ഹരിയാന യൂണിറ്റ് ഐടി സെൽ ചുമതലയുള്ള അരുൺ യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇയാളുടെ ട്വീറ്റുകൾക്കെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് അരുൺ യാദവിനെ പുറത്താക്കിയത്. യാദവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ പ്രചാരണവും ശക്തമാണ്. പ്രവാചക നിന്ദയുടെ പേരിൽ പാർട്ടി വക്താവായി നൂപുർ ശർമ്മയെ സസ്പെൻഡ് ചെയ്തതിനും നവീൻ ജിൻഡാലിനെ പുറത്താക്കിയതിനും പിന്നാലെയാണ് അരുൺ യാദവിനെയും പുറത്താക്കി‌യത്. യാദവിന്റെ 2017 മുതലുള്ള ട്വീറ്റുകളാണ് വിവാദത്തിലായത്. ട്വീറ്റുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇയാൾക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്.

Top