വിവാദ പരാമര്‍ശം; രജനികാന്തിനെതിരെ തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം

ചെന്നൈ: കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും പ്രശംസിച്ച നടന്‍ രജനികാന്തിനെതിരെ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം.

‘കശ്മീര്‍ ദൗത്യത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അമിത്ഷായുടെ പാര്‍ലമെന്റിലെ പ്രസംഗം വളരെ മനോഹരമായിരുന്നു. മോദിയും അമിത്ഷായും കൃഷണനും അര്‍ജ്ജുനനും പോലെയാണ്. അവരാരാണെന്ന് അവര്‍ക്ക് മാത്രമാണ് അറിയാവുന്നത്. ഇരുവര്‍ക്കും ആശംസകള്‍ നേരുന്നു’, എന്നായിരുന്നു രജനികാന്തിന്റെ പ്രസംഗം.

എന്നാല്‍ രജനികാന്തില്‍ നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എസ് അളഗിരി പറഞ്ഞു. മോദിയും അമിത്ഷായും കൃഷ്ണനും അര്‍ജുനനുമല്ലെന്നും, കോടിക്കണക്കിന് ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നവര്‍ എങ്ങനെ കൃഷ്ണനും അര്‍ജുനനുമാകുമെന്ന് അദ്ദേഹം ചോദിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് മോദിയെയും അമിത്ഷായെയും രജനികാന്ത് പ്രശംസിച്ചത്.

Top