വിവാദപരാമര്‍ശം; കമല്‍നാഥിനു തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ്

ഡല്‍ഹി: ബിജെപി സ്ഥാനാര്‍ഥിയും മധ്യപ്രദേശ് മന്ത്രിയുമായ ഇമര്‍തി ദേവിയെ ‘ഐറ്റം’ എന്നു വിളിച്ചതിന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിനു തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ് അയച്ചു. പരാമര്‍ശം പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും നോട്ടീസ് കൈപ്പറ്റി 48 മണിക്കൂറിനുള്ളില്‍ നിലപാട് വ്യക്തമാക്കണമെന്നുമാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 18ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരേഷ് രാജിന് വേണ്ടി ദാബ്രയില്‍ പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു കമല്‍നാഥിന്റെ വിവാദ പരാമര്‍ശം. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എതിര്‍ സ്ഥാനാര്‍ഥിയെ പോലെ ഐറ്റം അല്ലെന്നായിരുന്നു കമല്‍നാഥ് പറഞ്ഞത്. പിന്നാലെ ബിജെപി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു.

Top