വിവാദചിത്രം ‘ദി കേരള സ്റ്റോറി’ ഒടിടിയിലേയ്ക്ക്; റിലീസ് പ്രഖ്യാപിച്ചു

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ ഒ.ടി.ടിയിലേയ്ക്ക്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഫെബ്രുവരി 16-ന് സീ5 ലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. ബോക്സ് ഓഫീസിലെ വിജയത്തിന് ശേഷം ‘ദി കേരള സ്റ്റോറി’ എപ്പോള്‍ ഒടിടിയില്‍ വരുമെന്ന് ചോദിച്ച് ആയിരക്കണക്കിന് മെയിലുകള്‍ ലഭിച്ചുവെന്നും ഇപ്പോള്‍ കാത്തിരിപ്പ് അവസാനിക്കുകയാണെന്നും ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞു.

വിവാദങ്ങള്‍ക്ക് താത്പര്യമില്ല; ‘ദി കേരള സ്റ്റോറി’യെ …ഏറെ വിവാദം സൃഷ്ടിച്ച ‘ദി കേരള സ്റ്റോറി’ വാങ്ങാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തയ്യാറാകുന്നില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന് ഇതുവരെ മികച്ച കരാര്‍ ലഭിക്കാത്തതിനാലാണ് ഒ.ടി.ടി റിലീസ് വൈകുന്നതെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍ വ്യക്തമാക്കി.

‘ദി കേരള സ്റ്റോറി’യുടെ ബോക്‌സ് ഓഫീസ് വിജയം സിനിമ രംഗത്തെ പല വിഭാഗങ്ങളെയും അലോസരപ്പെടുത്തിയെന്നും തങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍ സിനിമ രംഗത്തെ ഒരു വിഭാഗം ഒന്നിച്ചതായി സംശയിക്കുന്നുവെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് ഒ.ടി.ടി പ്ലാറ്റഫോമുകള്‍ പറയുന്നതെന്നും സുദീപ്‌തോ സെന്‍ അറിയിച്ചു.’ദി കേരള സ്റ്റോറി’ ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന ആരോപണങ്ങള്‍ ഒ.ടി.ടി പ്ലാറ്റഫോമുകളെ പിന്തിരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദി കേരള സ്റ്റോറി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തത് മുതല്‍ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. ആദാ ശര്‍മയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. മെയ് അഞ്ചിന് തിയേറ്ററുകളിലെത്തിയ ‘ദി കേരള സ്റ്റോറി’ വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയിരുന്നു.

Top