ഉത്സവപ്പറമ്പിൽ ‘വിവാദ ബോർഡ്’: സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം

പയ്യന്നൂര്‍: ഉത്സവപ്പറമ്പിൽ  മുസ്ലീംങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്രക്കമ്മറ്റിയുടെ ബോർഡിൽ പ്രതിഷേധം ശക്തം. കണ്ണൂർ കുഞ്ഞിമംഗലം മല്യോട്ട് പാലോട്ട് കാവ് ക്ഷേത്രക്കമ്മറ്റിയുടെ വിവേചനപരമായ നിലപാടിനെതിരെ സമൂഹമാമാധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്.

മത സൗഹാർദത്തിന് പേരുകേട്ടവയാണ് വടക്കൻ മലബാറിലെ കാവ് ഉത്സവങ്ങൾ. കളിയാട്ട കാവുകളിൽ, ജാതി മത പരിഗണനകൾക്കതീതമായി ആളുകൾ ഒത്തുകൂടാറുണ്ട്. ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രമായ പയ്യന്നൂർ കുഞ്ഞിമംഗലത്തെ മല്ലിയോട്ട് പാലോട്ട് കാവ് ഉത്സവപ്പറമ്പിലാണ് മുസ്ലീംങ്ങൾ  കയറരുതെന്ന ബോർഡ് ഉയർന്നത്.

എന്നാൽ വർഷങ്ങളായി ബോർഡ് വെക്കാറുണ്ടെന്നും വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നുമാണ് ക്ഷേത്രം കമ്മിറ്റിയുടെ നിലപാട്.

Top