നിയന്ത്രണം തുടരും; ജയിക്കുന്നവര്‍ നന്ദി സമൂഹ മാധ്യമങ്ങളില്‍

തിരുവന്തപുരം: വോട്ടെണ്ണല്‍ നടക്കുന്ന ഇന്നും നിയന്ത്രണം കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജയാഹ്ലാദം പ്രകടിപ്പിക്കല്‍ വേണ്ടെന്നും, വിജയിക്കുന്നവര്‍ നന്ദി സമൂഹ മാധ്യമങ്ങളില്‍ കൂടി പറഞ്ഞാല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു.

അനാവശ്യമായി പുറത്തിറങ്ങരുതെന്നും സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്ന് ഒരുവിധത്തിലുള്ള കൂടിച്ചേരലുകളോ ആഘോഷപ്രകടനങ്ങളോ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എടുത്ത തീരുമാനമാണിതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ മണ്ഡലത്തില്‍ സഞ്ചരിച്ച് നന്ദി പറയുന്ന പതിവ് ഉപേക്ഷിക്കണമെന്നും കോവിഡ് ശമനം വന്നതിന് ശേഷം ആവോളം സമയമുണ്ടെന്നും മനസിലാക്കണം. നന്ദി പറയുന്നത് സമൂഹമാധ്യമങ്ങളിലൂടെ മതി എന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ചൊവ്വാഴ്ച വരെ പ്രകടനങ്ങളും ആഘോഷങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്.

Top